തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.
Oct 4, 2026, 07:03 IST
മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മെന്‍സ് ഹോസ്റ്റല്‍ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വഴുതക്കാട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ ലോ കോളേജ് വിദ്യാര്‍ത്ഥിയായ വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.