പേരാവൂരില്‍ കല്യാണ വീട്ടില്‍ സംഘര്‍ഷം; കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയല്‍വാസി വെട്ടി; ഒരാളുടെ നില ഗുരുതരം
പേരാവൂരില്‍ കല്യാണ വീട്ടില്‍ സംഘര്‍ഷം; കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയല്‍വാസി വെട്ടി; ഒരാളുടെ നില ഗുരുതരം
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.
Sep 3, 2026, 06:28 IST
പരിക്കേറ്റ അന്‍സറിന്റെ നില ഗുരുതരമായി തുടരുന്നു.
കണ്ണൂര്‍ പേരാവൂരിന് സമീപം പാമ്പാളിയില്‍ കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അന്‍സര്‍, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പരിക്കേറ്റ അന്‍സറിന്റെ നില ഗുരുതരമായി തുടരുന്നു.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. കല്യാണ വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കത്തിന് പിന്നാലെ അയല്‍വാസി മൂവരെയും ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
വെട്ടേറ്റ അരുണ്‍, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അന്‍സറിനെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പേരാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.