കൈക്കൂലി വാങ്ങാന് സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ; മാസപ്പടിയായി വാങ്ങിയത് 2.25 ലക്ഷം രൂപ
കൈക്കൂലി വാങ്ങാന് സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ; മാസപ്പടിയായി വാങ്ങിയത് 2.25 ലക്ഷം രൂപ
കൈക്കൂലിപ്പണം വാങ്ങാന് ഷമീര് ഖാന് അസം സ്വദേശിയുടെ ആധാറും പാന്കാര്ഡും ഉപയോഗിച്ച് വൈക്കം കാനറാ ബാങ്കില് അക്കൗണ്ട് ആരംഭിച്ചു.
മണ്ണുമാഫിയ ബന്ധമുള്ളവരും മറ്റ് അനധികൃത ഇടപാടുകാരുമാണ് പണം അയച്ചതെന്ന് സൂചന.
കൈക്കൂലി വാങ്ങാന് സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട്. കോട്ടയം വൈക്കം സി ഐ ഷമീര് ഖാനാണ് രണ്ടര ലക്ഷത്തോളം രൂപ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുവഴി കൈക്കലാക്കിയത്. ഷമീര് ഖാന്റെ ഓഫീസില് നടത്തിയ അന്വേഷണത്തിലാണ് വിജിലന്സ് ക്രമക്കേട് കണ്ടെത്തിയത്. മാസപ്പടിയായി 2.25 ലക്ഷം രൂപയാണ് കോഴിഫാമില് ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.
അസം സ്വദേശിയായ യുവാവിന്റെ അക്കൗണ്ടില് പണം എത്തിയ ഉടന് തന്നെ പിന്വലിച്ചിരുന്നു. മണ്ണുമാഫിയ ബന്ധമുള്ളവരും മറ്റ് അനധികൃത ഇടപാടുകാരുമാണ് പണം അയച്ചതെന്ന് സൂചന.
കോട്ടയം വിജിലന്സ് ആന്റി കറപ്ഷന് ബ്യൂറോയുടെ നേതൃത്വത്തില് വെള്ളിയാഴ്ച രാവിലെ മുതല് ആരംഭിച്ച പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള് കണ്ടെത്തിയത്. കൈക്കൂലിപ്പണം വാങ്ങാന് ഷമീര് ഖാന് അസം സ്വദേശിയുടെ ആധാറും പാന്കാര്ഡും ഉപയോഗിച്ച് വൈക്കം കാനറാ ബാങ്കില് അക്കൗണ്ട് ആരംഭിച്ചു. എന്നാല് ഈ അക്കൗണ്ട് പ്രവര്ത്തിപ്പിക്കാന് നല്കിയത് വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോണ് നമ്പറാണ്.
അമേരിക്കയും പാക്കിസ്ഥാനും തമ്മില് യുദ്ധമുണ്ടായാല് ഇന്ത്യ പാക്കിസ്ഥാനൊപ്പം നില്ക്കുമെന്ന് രാജസ്ഥാന് ബിജെപി അധ്യക്ഷന്
'ഇത് അവസാന മുന്നറിയിപ്പാണ്'; യുകെയില് പാര്ക്കില് നടക്കാനിറങ്ങിയ ഇന്ത്യന് വിദ്യാര്ത്ഥികള്ക്ക് നേരെ ഭീഷണി
കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറ ബാങ്കില് ഷമീര് ഖാന് അക്കൗണ്ട് ഓപ്പണ് ചെയ്തത് . ഏഴാം - തീയതി മുതല് ഈ അക്കൗണ്ടിലേക്ക് പണം വന്നുതുടങ്ങി. രണ്ടരലക്ഷം രൂപയോളം അക്കൗണ്ടിലേക്ക് എത്തി. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള് കണ്ടെത്തുന്നതിനായി കാനറാ ബാങ്കിന്റെ വൈക്കം ശാഖയിലും വിജിലന്സ് പരിശോധന നടത്തി. കൃത്യമായ തുക ഓരോ ദിവസവും എടിഎം കൗണ്ടറില് നിന്നും ഷമീര് ഖാന് പിന്വലിച്ചിരുന്നു. വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളില് നിന്നാണ് പണം പിന്വലിച്ചത്. ഹെല്മെറ്റും മാസ്ക്കും ധരിച്ചാണ് എടിഎമ്മില് കയറിയിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും വിജിലന്സ് കണ്ടെത്തിയിട്ടുണ്ട്.
വിജിലന്സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില് കുറച്ചു ദിവസങ്ങളിലായി ഇയാള് നിരീക്ഷണത്തിലായിരുന്നു.