ക്രിസ്മസ് പുതുവത്സര അവധി ; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്രം

മുംബൈ, ദില്ലി, ഹുബ്‌ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക

 

സ്‌പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.

ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം. 10 ട്രെയിനുകളാണ് കൂടുതലായി ഏര്‍പ്പെടുത്തിയത്. ഇവ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. സ്‌പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.

മുംബൈ, ദില്ലി, ഹുബ്‌ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക. ഇന്‍ഡിഗോ വിമാന പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മലയാളികള്‍ക്ക് ആശ്വാസമാകും.