'അ​മ്മ കൊ​ണ്ടു പോ​യി.. !' ചോ​റ്റാ​നി​ക്ക​ര​യി​ൽ  ഇരട്ട സഹോദരിയെ കൊന്ന കേസിൽ അ​റ​സ്റ്റി​ലാ​യ കണ്ണൂർ സ്വദേശി സ​ജി​ത പൊലിസിന് മൊഴി നൽകി

  ചോറ്റാനിക്കരയിൽ ക്ഷേത്ര സത്രത്തിലെ മുറിയിൽ വച്ച് ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിത (45) സഹോദരിയുടെ മരണത്തെക്കുറിച്ച് പൊലിസിന് കുറ്റസമ്മത മൊഴി നൽകി. സഹോദരി കൂടാളി തലമുണ്ട കുറുവ വീട്ടിൽ സവിതയെ (45) കൊന്നത് താനാണെന്നും കൊല്ലാൻ തോന്നിയത് കൊണ്ട് കൊന്നതാണെന്നും പറഞ്ഞ സജിത  പ്രധാനമായി പറയുന്നത് അമ്മ (ചോറ്റാനിക്കര ദേവി) വിളിച്ചു കൊണ്ടു പോയതാണെന്നാണ്.

 

മേൽശാന്തിയുടെ നിർദ്ദേശാനുസരണം ചോറ്റാനിക്കര സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടരുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായ സജിത യെ റിമാൻഡ് ചെയ്തു. സുധീർ പൊലിസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലിസ് നൽകുന്ന വിവരം. ബുധനാഴ്ച്ച രാവിലെ ആറിന് സുധീറാണ് സഹോദരി സവിത കട്ടിലിൽ നിന്നും താഴെ വീണു കിടക്കുകയാണെന്നും അനക്കമില്ലെന്നും സത്രം ജീവനക്കാരെ അറിയിച്ചത്. 

 കൂടാളി : ചോറ്റാനിക്കരയിൽ ക്ഷേത്ര സത്രത്തിലെ മുറിയിൽ വച്ച് ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിത (45) സഹോദരിയുടെ മരണത്തെക്കുറിച്ച് പൊലിസിന് കുറ്റസമ്മത മൊഴി നൽകി. സഹോദരി കൂടാളി തലമുണ്ട കുറുവ വീട്ടിൽ സവിതയെ (45) കൊന്നത് താനാണെന്നും കൊല്ലാൻ തോന്നിയത് കൊണ്ട് കൊന്നതാണെന്നും പറഞ്ഞ സജിത  പ്രധാനമായി പറയുന്നത് അമ്മ (ചോറ്റാനിക്കര ദേവി) വിളിച്ചു കൊണ്ടു പോയതാണെന്നാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 നാണ് സഹോദരിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും സജിത കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിപ്പിച്ചതായും മുഖത്ത് വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും പറയുന്നു. ഒരു മുറിയിൽ ഇത്രയെല്ലാം കാര്യങ്ങൾ നടന്നിട്ടും മുറിയിലുണ്ടായിരുന്ന സഹോദരൻ സുധീർ കുമാർ (42) താനിതൊന്നും അറിഞ്ഞില്ല, മട്ടിൽ തൊട്ടടുത്ത കട്ടിലിൽ ഉറക്കത്തിലായിരുന്നുവെന്ന് പറയുന്നത് വിശ്വസീനിയമല്ലെന്നാണ് പൊലിസ് പറയുന്നത്. 

മുറിയിലെ ചോര പുരണ്ട അടയാളങ്ങളും മറ്റും നീക്കി സുധീറാണ് ബുധനാഴ്ച രാവിലെ സഹോദരി കട്ടിലിൽ നിന്നു വീണു കിടക്കുന്നുവെന്ന് ഇയാളാണ് സത്രം ജീവനക്കാരെ അറിയിച്ചത്.  കഴിഞ്ഞ ഒന്നര വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു സഹോദരിമാരെന്നാണ് പറയുന്നത്.  ഒക്ടോബർ 29നാണ് ഇരുവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. മൂന്നുദിവസത്തെ ഭജനയ്ക്കുശേഷം നവംബർ രണ്ടിന് രാവിലെ 10 ന് നാട്ടിലേക്ക് മടങ്ങി, എങ്കിലും റെയിൽവേ സ്റ്റേഷനിൽവച്ച് സബിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ക്ഷേത്രത്തിലെത്തുകയായിരുന്നു.

മേൽശാന്തിയുടെ നിർദ്ദേശാനുസരണം ചോറ്റാനിക്കര സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടരുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായ സജിത യെ റിമാൻഡ് ചെയ്തു. സുധീർ പൊലിസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലിസ് നൽകുന്ന വിവരം. ബുധനാഴ്ച്ച രാവിലെ ആറിന് സുധീറാണ് സഹോദരി സവിത കട്ടിലിൽ നിന്നും താഴെ വീണു കിടക്കുകയാണെന്നും അനക്കമില്ലെന്നും സത്രം ജീവനക്കാരെ അറിയിച്ചത്. 

ഉടൻ ജീവനക്കാർ തൃപ്പൂണിത്തറ താലുക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു സവിതയുടെ മൃതദേഹത്തിൽ മുറിവുകളും കടിയേറ്റ പാടുകളും കണ്ടതോടെ പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരട്ട സഹോദരിയെ കൊന്ന് വാക്തർക്കത്തിനിടെ താനാണെന്ന് സജിത സമ്മതിക്കുന്നത് ഇൻസ്പെക്ടർ കെ. ആർബിജു, എസ്ഐമാരായ നന്ദു എസ് നായർ, സുനിൽ സാമുവൽ, പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സവിതയുടെ മൃതദേഹം രാവിലെ 10 ന് പയ്യാമ്പലത്ത് സംസ്കരിച്ചു. പരേതനായ കുറുവ കുഞ്ഞിക്കണ്ണൻ്റെയും തേമ്പാരിനളിനിയുടെയും മകളാണ്. ഭർത്താവ് : സജിത്ത്. മക്കൾ : സച്ചിൻ, സാരംഗ് . സവിതയുടെ മരണം ശ്വാസം മുട്ടി സംഭവിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായ തിനെതുടർന്നാണ് പൊലിസ് സജിതയെ അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് കാരണമെന്തെന്ന് പൊലിസിന് വ്യക്തമായിട്ടില്ല.