സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു

കേരളത്തിൽ എത്തിയ ശേഷം ഛര്‍ദിയും വയറിളക്കവും മൂലം സർക്കാർ മെഡിക്കൽ കോളജിൽ
 
കേരളത്തിൽ എത്തിയ ശേഷം ഛര്‍ദിയും വയറിളക്കവും മൂലം സർക്കാർ മെഡിക്കൽ കോളജിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്  എറണാകുളതെത്തിയത്.

കേരളത്തിൽ എത്തിയ ശേഷം ഛര്‍ദിയും വയറിളക്കവും മൂലം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയില്‍ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ഇതുവരെ കേരളത്തിൽ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. കോളറ കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് കോളറ ബാധിച്ച് 63 കാരൻ ഏപ്രിൽ 27 നു മരിച്ചിരുന്നു.