ചിത്രപ്രിയയുടെ കൊലപാതകം ; അന്വേഷണ സംഘം ബെംഗളൂരുവിലെത്തി
അന്വേഷണത്തിന്റെ ഭാഗമായി അലനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
ചിത്രപ്രിയയുടെയും അറസ്റ്റിലായ പ്രതി അലന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു.
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളില്‍ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
ചിത്രപ്രിയയുടെയും അറസ്റ്റിലായ പ്രതി അലന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. അതില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുന്‍പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടെയും വാട്സാപ്പ് ചാറ്റുകളുടെയും വിവരങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ഏറെ സഹായകമാകും.
അന്വേഷണത്തിന്റെ ഭാഗമായി അലനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊല നടത്തിയ പ്രദേശങ്ങളില്‍ അടുത്ത ദിവസം തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തില്‍ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിക്കുകയാണ്.
അതേസമയം ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രം?ഗത്തെത്തിയിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ബന്ധുവായ ശരത്ത് ലാല്‍ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് വാദങ്ങളെ തള്ളുന്നത്.