ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ കയ്യാങ്കളി: കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ പരാതിയുമായി നേതാക്കള്‍

സജിത്താണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നാണ് മറുഭാഗം സമിതിയെ അറിയിച്ചിരിക്കുന്നത്.

 

രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെയും നേതാക്കള്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു.

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കെപിസിസി അന്വേഷണം തുടങ്ങി. ഇന്ദിരാഭവനില്‍ എം എം ഹസ്സന്‍ അധ്യക്ഷനായ സമിതി നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെയും നേതാക്കള്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു. അതേസമയം, സജിത്താണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നാണ് മറുഭാഗം സമിതിയെ അറിയിച്ചിരിക്കുന്നത്.

ചിറയിന്‍കീഴിലെ തമ്മലടിയില്‍ നേതാക്കളെ ഒറ്റയ്ക്ക് കണ്ടാണ് സമിതി മൊഴിയെടുക്കുന്നത്. എന്നാല്‍, രമ്യ ഹരിദാസും പാളയം പ്രദീപും സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരായിട്ടില്ല. രമ്യ ഹരിദാസ് അന്വേഷണ സമിതിയോട് ഫോണിലാണ് സംസാരിച്ചത്. രമ്യ ഹരിദാസ് ദില്ലിയില്‍ നിന്നും മടങ്ങി വന്നശേഷം വീണ്ടും സംസാരിക്കുമെന്ന് എം എം ഹസ്സന്‍ അറിയിച്ചു. പറയാനുള്ളതെല്ലാം അന്വേഷണ കമ്മീഷനോട് പറഞ്ഞുവെന്നും കമ്മീഷന്‍ തനിക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും സജിത്ത് മുട്ടപ്പലം പ്രതികരിച്ചു. പാളയം പ്രദീപ് അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. സജിത്തിനെതിരെയും സമിതിക്ക് മുന്നില്‍ പരാതി ഉയര്‍ന്നു. പ്രശ്‌നം വഷളാക്കിയത് സജിത്താണ് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു.

പാര്‍ട്ടിക്കാകെ നാണക്കേടായ തമ്മലിടി അതീവ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. അതിനാലാണ് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവ് എംഎം ഹസ്സനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചത്.