ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം വീണ്ടും പരിശോധിക്കും ; നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ബിരുദം സസ്‌പെന്‍ഡ് ചെയ്യണമെന്നും വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം
ബിരുദം സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിന്‍ഡിക്കേറ്റില്‍ ആവശ്യമുയര്‍ന്നെങ്കിലും എല്‍ ഡി എഫ് അംഗങ്ങള്‍ തീരുമാനത്തില്‍ വിയോജിപ്പ് അറിയിക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം വീണ്ടും പരിശോധിക്കും. നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. ബിരുദം സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിന്‍ഡിക്കേറ്റില്‍ ആവശ്യമുയര്‍ന്നെങ്കിലും എല്‍ ഡി എഫ് അംഗങ്ങള്‍ തീരുമാനത്തില്‍ വിയോജിപ്പ് അറിയിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ബിരുദം സസ്‌പെന്‍ഡ് ചെയ്യണമെന്നും വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ പി പി അജയകുമാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ചിന്തയ്ക്ക് പിഎച്ച്ഡി നല്‍കിയത്.
മലയാള സിനിമയെക്കുറിച്ചുള്ള പ്രബന്ധം തമിഴ്നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസര്‍മാര്‍ക്ക് മൂല്യനിര്‍ണ്ണയത്തിന് അയച്ചതില്‍ ദുരൂഹതയുണ്ടെന്നും, മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ആശയങ്ങളും രചനകളും പകര്‍ത്തിയതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.