നീ പോടാ പൂക്കി മോനേ, സ്‌കൂളില്‍ എസ്എഫ്‌ഐയുടെ വിവാദ പോസ്റ്റര്‍, ന്യായീകരിച്ച് ചിന്താ ജെറോം
വിദ്യാര്‍ത്ഥികള്‍ എല്ലാ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും അപ്പോള്‍ തന്നെ പ്രതികരിക്കുന്നവരാണ്.
Sep 20, 2026, 10:13 IST
സ്‌കൂളില്‍ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ഈ പോസ്റ്ററിലൂടെ ഉണ്ടായതെന്നും ചിന്ത പറഞ്ഞു.
ചവറ ഗുഹാനന്ദപുരം സ്‌കൂളില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഉയര്‍ത്തിയ നീ പോടാ പൂക്കി മോനേ എന്ന വിവാദ പോസ്റ്റിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം പോസ്റ്റില്‍ പൂക്കി എന്ന വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ലെന്ന് ചിന്ത പറഞ്ഞു.
ജെന്‍ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കി. പൂക്കി എന്നാല്‍ ക്യൂട്ട്‌നെസ് അല്ലേ ? അതൊരു മോശം വാക്ക് അല്ല. വിദ്യാര്‍ത്ഥികള്‍ എല്ലാ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും അപ്പോള്‍ തന്നെ പ്രതികരിക്കുന്നവരാണ്. സ്‌കൂളില്‍ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ഈ പോസ്റ്ററിലൂടെ ഉണ്ടായതെന്നും ചിന്ത പറഞ്ഞു.