മെഴുകുതിരി വിതരണംചെയ്ത് ചിന്ത ജെറോമും ആര്യാ രാജേന്ദ്രനും; പവര്‍ കട്ടില്‍ വൈദ്യുതിഭവന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം
മെഴുകുതിരി വിതരണംചെയ്ത് ചിന്ത ജെറോമും ആര്യാ രാജേന്ദ്രനും; പവര്‍ കട്ടില്‍ വൈദ്യുതിഭവന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം
കടുത്ത ചൂടിനിടെയാണ് സംസ്ഥാനത്ത് ദിവസങ്ങളായി വൈദ്യുതിനിയന്ത്രണം തുടരുന്നത്.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ മെഴുകുതിരി വിതരണം.
സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നില്‍ മെഴുകുതിരി വിതരണംചെയ്താണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
ബുധനാഴ്ച രാത്രിയാണ് വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാര്‍ക്ക് ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും മെഴുകുതിരി നല്‍കിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ മെഴുകുതിരി വിതരണം.
കടുത്ത ചൂടിനിടെയാണ് സംസ്ഥാനത്ത് ദിവസങ്ങളായി വൈദ്യുതിനിയന്ത്രണം തുടരുന്നത്. മുന്നറിയിപ്പില്ലാതെ ഒരുദിവസം പലതവണകളായാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. വൈകിട്ട് ആറരമുതല്‍ രാത്രി 12.30 വരെയുള്ള സമയത്തിനിടെയാണ് പലതവണകളായുള്ള വൈദ്യുതിമുടക്കം. അതേസമയം, നിലവിലെ വൈദ്യുതിപ്രതിസന്ധി കേരളം മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നും ദേശീയതലത്തിലുള്ള പ്രതിസന്ധിയാണെന്നുമാണ് വൈദ്യുതിമന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം.