കുട്ടികളുടെ ആധാര്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം
കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ആധാറില്‍ അഞ്ച്, 15 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണംസംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭിക്കും.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.
തിരുവനന്തപുരം: കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ആധാറില്‍ അഞ്ച്, 15 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണംസംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭിക്കും.
കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി അസാധുവായേക്കാം. സ്‌കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ, കോളേജ് പ്രവേശനം, ഡിജിലോക്കർ, അപാർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാർ പുതുക്കുന്നതിലൂടെ നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എന്റോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രമിക്കുക
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് വിവിധ ഓൺലൈൻ സേവനം ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.സിറ്റിസൺ കോൾ സെന്റർ: 180042511800 (ടോൾ ഫ്രീ) / 04712335523. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 04712525442. ഇമെയിൽ : uidhelpdesk@kerala.gov.in