സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ശിശുസംരക്ഷണ കേന്ദ്രങ്ങൾ: മന്ത്രി ബിന്ദു കൃഷ്ണ

അൻപതിലധികംജീവനക്കാരുള്ള  പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങളിൽ   ശിശുസംരക്ഷണകേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് തൊഴിൽ-വനിതാ-ശിശുവികസന, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി കേശവൻ സ്മാരക ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

 


കൊല്ലം : അൻപതിലധികംജീവനക്കാരുള്ള  പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങളിൽ   ശിശുസംരക്ഷണകേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് തൊഴിൽ-വനിതാ-ശിശുവികസന, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി കേശവൻ സ്മാരക ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു. ഭക്ഷണമെനു സംബന്ധിച്ച ആശങ്കകൾ പരിഹരിക്കും.  അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും-മന്ത്രി കൂട്ടിച്ചേർത്തു.ശിശുവികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ്' കാർഡ് , അങ്കണവാടി പഠനം പൂർത്തിയാക്കിയ കുട്ടികളുടെ കോൺവൊക്കേഷൻ, പുതിയ കുട്ടികൾക്ക് വെൽക്കം കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ വിൻസി ബൈജു, എം.എസ് ഗോപകുമാർ, കൗൺസിലർ റ്റി.ഷൈനി, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, വനിതാ ശിശുവികസന ഓഫീസർ പി.ബിജി, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.