കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നു പറഞ്ഞു; കോഴിക്കോട് പതിനൊന്നുകാരിയെ പീഡിപ്പിച്ച 63 കാരന് 15 വർഷം കഠിനതടവ്

പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെ(63)യാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്. 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ.

 

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെ(63)യാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്. 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ.

 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ തന്ത്രപൂര്‍വം കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.