അന്ധരായ കുടുംബത്തിന്വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം: ബാലാവകാശ കമ്മിഷന്‍
ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവായി.
പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കുടുംബത്തിന് വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീടുവെച്ചു നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം.
ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ലെന്നിരിക്കെ അന്ധരായ കുടുംബത്തെ അന്ത്യോദയ അന്നയോജന ആശ്രയ പദ്ധതിയിലൊന്നില്‍ ഗുണഭോക്താവായി നിശ്ചയിക്കണം. ഭവന നിര്‍മാണത്തിന് കെ.എച്ച്.ആര്‍. അസോസിയേഷനില്‍ നിന്നും ലഭിക്കുന്ന സഹായത്തിന് ജില്ലാകലക്ടര്‍ മേല്‍നോട്ടം വഹിക്കണം.
റാന്നി വടശ്ശേരിക്കര പഞ്ചായത്തില്‍ കാഴ്ചയില്ലത്ത മാതാപിതാക്കള്‍ക്കൊപ്പം എട്ടാംക്ലാസ് വിദ്യാര്‍ഥിനി അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന വിഷയത്തില്‍ കമ്മിഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍.സുനന്ദ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.