ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നുവെന്ന വാർത്ത;  ബാലാവകാശ കമ്മീഷൻ കേസെടുത്തു

 

 ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാകാശ സംരക്ഷണ കമ്മീഷൻ ഇടപെടൽ. ആലപ്പുഴ കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ. പി സ്കൂളിലെ 1, 3 ക്ലാസുകളിലെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാണ്  എന്നാണ് വാർത്ത. സംഭവത്തിൽ കമ്മീഷൻ അംഗം ടി സി ജലജ മോൾ സ്വമേധയാ കേസെടുത്തു.  

കുട്ടികൾക്ക് പഠനത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്മെൻ്റ് അനാസ്ഥ കാണിച്ചുവെന്ന്  കമ്മീഷൻ നിരീക്ഷിച്ചു. സ്കൂൾ മാനേജ്മെൻ്റ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.