ശൈശവ വിവാഹം പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതി : അന്വേഷിച്ച് അടിയന്തിര നടപടിക്ക് ഡിജിപിയുടെ നിർദ്ദേശം
ശൈശവ വിവാഹം പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന പരാതിയിൽ അന്വേഷിച്ച് അടിയന്തിര നടപടി എടുക്കുവാൻ ഡിജിപിയുടെ നിർദ്ദേശം. കാസർകോട് എടച്ചാക്കെ അഴീക്കൽ മതസ്ഥാപനത്തിൽ വച്ച് നടന്ന ശൈശവ വിവാഹത്തിൽ എടുത്ത കേസുമായി ബന്ധപ്പെട്ട് പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന പരാതി അന്വേഷിച്ച് അടിയന്തിര നടപടി എടുക്കുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി കാസർകോട് എസ് പി യ്ക്ക് നിർദ്ദേശം നല്കിയത്. കഴിഞ്ഞ പന്ത്രണ്ടാം തിയതിയാണ് വിവാഹം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് മതസ്ഥാപനത്തിൽ എത്തുന്നതിന് മുമ്പ് സിസിടിവി ദൃശ്യങ്ങളുടെ തെളിവ് നശിക്കപ്പെട്ടു. മതസ്ഥാപനത്തിൽ വിവാഹം നടന്നതിൻ്റെ തെളിവും എടുത്ത് മാറ്റി. ബാല വിവാഹം നടന്നിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് ലഭിച്ചതോടെ കേസ് എടുക്കുവാൻ കോടതി പോലീസിന് നിർദ്ദേശം നല്കി.
തിരുവനന്തപുരം : ശൈശവ വിവാഹം പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന പരാതിയിൽ അന്വേഷിച്ച് അടിയന്തിര നടപടി എടുക്കുവാൻ ഡിജിപിയുടെ നിർദ്ദേശം. കാസർകോട് എടച്ചാക്കെ അഴീക്കൽ മതസ്ഥാപനത്തിൽ വച്ച് നടന്ന ശൈശവ വിവാഹത്തിൽ എടുത്ത കേസുമായി ബന്ധപ്പെട്ട് പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന പരാതി അന്വേഷിച്ച് അടിയന്തിര നടപടി എടുക്കുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി കാസർകോട് എസ് പി യ്ക്ക് നിർദ്ദേശം നല്കിയത്. കഴിഞ്ഞ പന്ത്രണ്ടാം തിയതിയാണ് വിവാഹം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് മതസ്ഥാപനത്തിൽ എത്തുന്നതിന് മുമ്പ് സിസിടിവി ദൃശ്യങ്ങളുടെ തെളിവ് നശിക്കപ്പെട്ടു. മതസ്ഥാപനത്തിൽ വിവാഹം നടന്നതിൻ്റെ തെളിവും എടുത്ത് മാറ്റി. ബാല വിവാഹം നടന്നിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് ലഭിച്ചതോടെ കേസ് എടുക്കുവാൻ കോടതി പോലീസിന് നിർദ്ദേശം നല്കി.
വിവാഹിതയായ കുട്ടിയിൽ നിന്ന് ബാലവിവാഹം നടത്തിയ വ്യക്തികളെ സംരക്ഷിക്കുന്ന മൊഴി എടുത്ത് തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിക്കുന്നതായി കാണിച്ച് അഡ്വ. കുളത്തൂർ ജയ്സിങ് ഇതിനിടയിൽ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്കിരുന്നു. പോലീസ് നാല് പേരെ പ്രതിയാക്കി നിലവിൽ കേസ് എടുത്തു. വിവാഹിതനായ യുവാവിൻ്റെ മതസ്ഥാപനത്തിൽ വച്ച് വിവാഹം നടത്തി പെൺകുട്ടിയെ യുവാവ് കൂടെ താമസിപ്പിച്ചശേഷം വിദേശത്തേയ്ക്ക് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിൽ നിലവിൽ കേസ് എടുത്തുവെങ്കിലും പോസ്കോ ആക്ട് അനുസരിച്ചിട്ടുള്ള നടപടി ക്രമങ്ങൾക്ക് ഉണ്ടാകുന്നില്ലെന്ന് കാണിച്ച് അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് നല്കിയ പരാതിയിലാണ് കേസിൽ ഗൗരസ്വഭാവമുള്ള കാര്യങ്ങളിൽ വ്യക്തമാക്കുന്ന വസ്തുതകളിൽ അന്വേഷണ നടപടികൾക്ക് ഇപ്പോൾ നിർദ്ദേശം ഉണ്ടായിരിക്കുന്നത്. കുട്ടിയെ ശാരീരിക ബന്ധത്തിന് കല്യാണം കഴിച്ച യുവാവ് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിൽ പ്രതികളുമായി പോലീസ് ഒത്തുകളിക്കുകയാണെന്നും കൃത്യമായ തെളിവുകൾ നശിപ്പിച്ച് കേസിനെ നിർവ്വീര്യമാക്കുവാനാണ് സംഘടിത ശ്രമങ്ങൾ നടക്കുന്നതെന്നും അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.