വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് ; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

വന്ദേമാതരം വിവാദങ്ങളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിലപാട് വ്യക്തമാക്കിയിരുന്നു.

 

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം. പൂര്‍ണമായും ആലപിക്കണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം കടുപ്പിക്കാന്‍ ധാരണയിലെത്തിയത്. സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ വന്ദേമാതര ആലാപനം എങ്ങനെയാണെന്ന് നിരീക്ഷിക്കും.

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പ്രോട്ടോക്കോള്‍വിഭാഗത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വന്ദേമാതരം വിവാദങ്ങളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിലപാട് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തിയിരുന്നു.