വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം ; പ്രതിപക്ഷ നേതാവ്

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. പൂർണമായി ചൊല്ലുക എന്നത് ആർഎസ്എസിന്റെ നയമാണെന്നും

 

 വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. പൂർണമായി ചൊല്ലുക എന്നത് ആർഎസ്എസിന്റെ നയമാണെന്നും എന്തിനാണ് അതിന് സർക്കാർ കീഴ്പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വന്ദേമാതരത്തിന്റെ കാര്യത്തിൽ രാജ്യത്തിന് വ്യക്തമായ പ്രഖ്യാപിത നിലപാട് ഉണ്ടെന്നും സർക്കാർ ദുരഭിമാനം കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബോർഡ് നിയമന വിഷയത്തിലും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ നീക്കങ്ങളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗം കൈപ്പിടിയിലൊതുക്കി കാവിവൽക്കരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഇതിനായി സർക്കാർ അവസരമൊരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.