മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 282 പേര്‍ക്ക്
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ 282 പേര്‍ക്ക്
ഏറെ വൈകി മെഡല്‍ പട്ടിക പുറത്തിറക്കിയത്.
Aug 15, 2026, 06:09 IST
വിവിധ സേനകളിലായി സ്തുത്യര്‍ഹസേവനം കാഴ്ചവെച്ച 282 പേര്‍ക്കാണ് മെഡല്‍.
ഏറെ വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യര്‍ഹസേവനം കാഴ്ചവെച്ച 282 പേര്‍ക്കാണ് മെഡല്‍.
സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നല്‍കുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകുകയായിരുന്നു.ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഇന്ന് തന്നെ പട്ടിക പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ ആണ് ഏറെ വൈകി മെഡല്‍ പട്ടിക പുറത്തിറക്കിയത്.