മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം

ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചെലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും ധനസഹായം ലഭിക്കുന്നതാണ്. 

 

cmo.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം.  

തിരുവനന്തപുരം: ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് കടുത്ത ചികിത്സാ ചെലവുകൾ കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും ധനസഹായം ലഭിക്കുന്നതാണ്. 

ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്: 

* രോഗിയുടെ അപേക്ഷ (വെള്ളക്കടലാസിൽ തയ്യാറാക്കിയത്)
* മെഡിക്കൽ സർട്ടിഫിക്കറ്റ് (ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിട്ടത്)
* ആധാർ കാർഡിന്റെ പകർപ്പ്
* റേഷൻ കാർഡിന്റെ പകർപ്പ്
* ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ധനസഹായം നേരിട്ട് അക്കൗണ്ടിലേക്ക് എത്തുന്നതിനായി)

cmo.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം.  നിയമസഭാ സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തപാല്‍/ ഇമെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.  ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ വിവരം അപേക്ഷകരെ അറിയിക്കണം.

ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പോര്‍ട്ടലില്‍ മാറ്റിവയ്ക്കും.  ഈ ഘട്ടത്തില്‍ അപേക്ഷകന് എസ്.എം.എസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. cmo.kerala.gov.in പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ച് കുറവുള്ള രേഖകള്‍ അപ് ലോഡ് ചെയ്യാം.