മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഡൽഹിയിലെത്തിയ വി.ഡി. സതീശൻ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

 

ചൊവ്വാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും

ഡൽഹി: ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഡൽഹിയിലെത്തിയ വി.ഡി. സതീശൻ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം സമ്മാനിച്ചതിനും ഹൈക്കമാൻഡ് നൽകിയ ശക്തമായ പിന്തുണയ്ക്കും മുഖ്യമന്ത്രി ഡൽഹിയിലെത്തി നന്ദി അറിയിച്ചു

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച അദ്ദേഹം, തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ചർച്ചകള്‍ നടത്തി.

ഇതിന് ശേഷമാണ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ വി.ഡി. സതീശൻ എത്തിയത്. തെരഞ്ഞെടുപ്പ് വേളയില്‍ ഹൈക്കമാൻഡ് നല്‍കിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം നേതാക്കളോട് നേരിട്ട് നന്ദി അറിയിച്ചു.