മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു ; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

എഐ നിര്‍മ്മിത ഫോട്ടോയാണ് പ്രചരിപ്പിച്ചത്.

 

കലാപശ്രമത്തിനാണ് കേസ് എടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. 

'പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകാന്‍ കാരണം എന്തായിരിക്കും' എന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്. കലാപശ്രമത്തിനാണ് കേസ് എടുത്തത്.

എഐ നിര്‍മ്മിത ഫോട്ടോയാണ് പ്രചരിപ്പിച്ചത്.