സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണം: സണ്ണി ജോസഫ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ
മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്.
Aug 16, 2025, 13:56 IST
കണ്ണൂർ :അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ
മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും എ.ഡി. ജി.പി അജിത്ത് കുമാറിനെയും രക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണെന്നു കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.മുഖ്യമന്ത്രി സത്യപ്രതിജ്‌ഞാ ലംഘനമാണ് നടത്തിയത്.
\നിയമ ലംഘനങ്ങളുടെ വകുപ്പായി അഭ്യന്തര വകുപ്പ് മാറിയിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാർട്ടിൻ ജോർജും പങ്കെടുത്തു.