വയോജന സംരക്ഷണത്തിന് നിയമം കൊണ്ടുവരും: മുഖ്യമന്ത്രി 

ലോകത്ത് തന്നെ ആദ്യമായി വയോജനങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ പ്രചാരണാർഥമുള്ള വിളംബര ജാഥ തിരുവനന്തപുരം കവടിയാർ വിവേകാനന്ദ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരും അന്വേഷിക്കാനില്ലാത്ത ഒരാളും ഇനി കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പുതിയ തലമുറയെ കൂടി ഉൾച്ചേർത്ത് പദ്ധതികളും കെയർ ഗീവർ കോഴ്‌സുകളും ആരംഭിക്കും. ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരൻമാർക്കായി വകുപ്പ് സ്ഥാപിച്ചത് കേരളമാണെന്നത് അഭിമാനകരമാണ്. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികൾ ആരംഭിക്കും. മുതിർന്നവർക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ വേണ്ടി മാത്രമല്ല. അവരുടെ പരിചയസമ്പത്ത് നാടിന് പ്രയോജനപ്പെടുംവിധം ഉപയോഗിക്കാനാണ് വകുപ്പ് രൂപീകരിച്ചത്. മുതിർന്ന പൗരൻമാർക്ക് വരുമാനം ലഭിക്കുന്നവിധം പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന കായികതാരങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ, സ്‌കൂൾ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത വാക്കത്തോണും ബൈസൈക്കിൾ റാലിയും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കവടിയാർ കൊട്ടാരം ജംഗ്ഷനിൽ നിന്ന് നിന്നാരംഭിച്ച വാക്കത്തോൺ മാനവീയം വീഥിയിൽ സമാപിച്ചു. തുടർന്ന് മുതിർന്ന പൗരരുടെ തിരുവാതിരകളിയും നടന്നു.

മുതിർന്ന പൗരരുടെ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽക്കർ, ഡയറക്ടർ ഡോ. അരുൺ എസ് നായർ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വി അനിൽകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.