മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു.
Mar 25, 2026, 06:09 IST
മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍. ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഡീല്‍ ആരോപണം കടുപ്പിക്കും.
അതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധ്യമങ്ങളാണ് പ്രയോഗങ്ങള്‍ വിവാദമാക്കിയത്. ഒരു വ്യക്തി പറയും പോലെ മറ്റൊരു വ്യക്തി പറയില്ല. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കരാനെ പോലെയാണ് ഡീല്‍ ആരോപണം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.