ഡോ പി വി മോഹനൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത ടോക്‌സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ കണ്ണൂർ ചെറുകുന്ന് സ്വദേശി ഡോ പി വി മോഹനൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
Sep 1, 2024, 10:22 IST
പ്രശസ്ത ടോക്‌സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ കണ്ണൂർ ചെറുകുന്ന് സ്വദേശി ഡോ പി വി മോഹനൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 വാക്‌സിന്‍ എംപവേര്‍ഡ് കമ്മിറ്റി അംഗമമെന്ന നിലയിലും ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് ടോക്‌സിക്കോളജി ഡിവിഷന്‍ മേധാവിയായും ശ്രദ്ധേയനായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.