ധർമ്മടത്ത് ആവേശം വിതറി മുഖ്യമന്ത്രിയുടെ മെഗാ ഷോ
ധർമ്മടത്ത് ആവേശം വിതറി എൽ ഡി എഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെ പെരളശേരി യിൽ നിന്നും തുടങ്ങിയ റോഡ് ഷോ 6 .30 ന് മമ്പറം വഴി പിണറായിയിൽ സമാപിച്ചു.
Apr 7, 2026, 07:41 IST
കണ്ണൂർ: ധർമ്മടത്ത് ആവേശം വിതറി എൽ ഡി എഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെ പെരളശേരി യിൽ നിന്നും തുടങ്ങിയ റോഡ് ഷോ 6 .30 ന് മമ്പറം വഴി പിണറായിയിൽ സമാപിച്ചു.
വർണാഭമായ റോഡ് ഷോയാണ് മുഖ്യമന്ത്രി നടത്തിയത്. ബാൻഡ് മേളങ്ങളും വർണക്കുടകളുമടക്കം മെഗാ റോഡ് ഷോയ്ക്ക് കൊഴുപ്പേകി. ആ ബാലവൃദ്ധം നൂറുകണക്കിനാളുകൾ റോഡ് ഷോ കാണാനെത്തിയിരുന്നു.