'മുഖ്യമന്ത്രി മിടുമിടുക്കന്‍'; അത് എല്ലാവരും സര്‍ട്ടിഫിക്കറ്റ് കൊടുത്താണ്,വെള്ളാപ്പള്ളി നടേശന്‍

മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.എല്ലാവരും ഈ സർട്ടിഫിക്കേറ്റ് കൊടുത്തു കഴിഞ്ഞു. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവും.

 

ലീഗിന് സ്ഥാനങ്ങൾ കൂടുതൽ കൊടുത്തോ ഇല്ലയോ എന്ന പരാതിയില്ല. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലയിരുന്നു.വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ: മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.എല്ലാവരും ഈ സർട്ടിഫിക്കേറ്റ് കൊടുത്തു കഴിഞ്ഞു. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവും.

ലീഗിന് സ്ഥാനങ്ങൾ കൂടുതൽ കൊടുത്തോ ഇല്ലയോ എന്ന പരാതിയില്ല. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലയിരുന്നു.വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാന്‍ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല.

മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതിയും രംഗത്തെത്തി.

നിങ്ങൾ കോടതിയോട് തെറ്റ് ചെയ്യുകയാണ്. 8 കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ കുറ്റപത്രം നൽകിയത്.