എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികളെ അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികളെയും അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുതെന്നും ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിതെന്നും ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
May 15, 2026, 18:14 IST

അതേസമയം എസ് എസ് എൽ സി പരീക്ഷ ഫല പ്രഖ്യാപനത്തിൽ ഈ വർഷം 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷമിത് 99.05 ശതമാനമായിരുന്നു. 20,771 പെൺകുട്ടിളും 9743 ആൺകുട്ടികളുമുൾപ്പെടെ 30,514 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവാണ് ഉണ്ടായത്.