എസ്‌ഐആര്‍ സമയക്രമം പുതുക്കി ഒരാഴ്ച അധികസമയം അനുവദിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ഫോം തിരികെ നല്‍കാത്തവര്‍ ഉടന്‍ നല്‍കണം.
കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാരെ കണ്ടെത്താന്‍ സമയം കിട്ടും.
എസ്‌ഐആര്‍ സമയക്രമം പുതുക്കി ഒരാഴ്ച അധികസമയം അനുവദിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. എസ്‌ഐആര്‍ 81 ശതമാനം അപ്ലോഡ് പൂര്‍ത്തിയായി. ഡിസംബര്‍ രണ്ടിനകം തീര്‍ക്കാന്‍ ആയിരുന്നു പദ്ധതി. അതുപോലെ തന്നെ മുന്നോട്ട് പോകും. നഗരപരിധിയില്‍ പ്രത്യേകിച്ച്, കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാരെ കണ്ടെത്താന്‍ സമയം കിട്ടും. കൂടുതല്‍ ബിഎല്‍ഒ ബിഎല്‍എ യോഗങ്ങള്‍ ചേരും. ഒരാഴ്ച സമയം എസ്‌ഐആര്‍ പ്രക്രിയ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ഉപയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ പ്രത്യേക യജ്ഞം നടത്തും. ഫോം തിരികെ നല്‍കാത്തവര്‍ ഉടന്‍ നല്‍കണം.
അവസാന നിമിഷം വരെ കാത്തിരിക്കരുത്. രണ്ട് ദിവസത്തിനകം ഫോം അപ്ലോഡ് പ്രക്രിയ കേരളത്തില്‍ പൂര്‍ത്തിയാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക അറിയിച്ചിരുന്നു. കരട് പട്ടികയില്‍ പരാതി അറിയിക്കാന്‍ ഒരു മാസം സമയം തന്നെ, അതില്‍ മാറ്റമില്ല. എന്യുമറേഷന്‍ ഫോം പ്രക്രിയക്കാണ് ഒരാഴ്ച കൂട്ടി നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു. കരട് പട്ടിക വരുമ്പോള്‍ പത്ത് ലക്ഷത്തോളം പേര്‍ പുറത്തുപോകാം. 2002ലെ ലിസ്റ്റില്‍ ഇല്ലെങ്കിലും പട്ടികയില്‍ വരും
മാത്യു ടി തോമസ് എംഎല്‍എക്ക് ഫോം നല്‍കിയാലും കരട് പട്ടികയില്‍ വരും. അദ്ദേഹത്തിന് വോട്ട് നഷ്ടപ്പെടും എന്ന് ആശങ്ക വേണ്ട. തിരിച്ചറിയല്‍ രേഖ ഉണ്ടെങ്കില്‍ വോട്ട് നഷ്ടമാകില്ല. ജില്ലാ കളക്ടര്‍ ഇത് പരിശോധിക്കുന്നുണ്ട്. സമയം നീട്ടിക്കിട്ടിയില്ലെങ്കിലും പൂര്‍ത്തിയാക്കാമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് കരട് പട്ടിക വരുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.