കു​തി​ച്ചു​ക​യ​റി കോ​ഴി​യി​റ​ച്ചി വി​ല ; കി​ലോ​ക്ക് 300 രൂ​പ ക​ട​ന്നു 

കു​തി​ച്ചു​ക​യ​റി കോ​ഴി​യി​റ​ച്ചി വി​ല. കോ​ഴി​ത്തീറ്റ​യു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​ണ് ഇ​റ​ച്ചി​ക്ക് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം.​ കി​ലോ​ക്ക് 300 രൂ​പയാണ് നിലവിൽ കോഴിയിറച്ചിയുടെ വില. ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. ചാ​യ​ക്ക​ട​ക​ളി​ൽ ചി​ക്ക​ൻ വാ​ങ്ങി​യാ​ൽ ക​ഷ​ണം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യി.

 

 തിരുവനന്തപുരം: കു​തി​ച്ചു​ക​യ​റി കോ​ഴി​യി​റ​ച്ചി വി​ല. കോ​ഴി​ത്തീറ്റ​യു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​താ​ണ് ഇ​റ​ച്ചി​ക്ക് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം.​ കി​ലോ​ക്ക് 300 രൂ​പയാണ് നിലവിൽ കോഴിയിറച്ചിയുടെ വില. ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. ചാ​യ​ക്ക​ട​ക​ളി​ൽ ചി​ക്ക​ൻ വാ​ങ്ങി​യാ​ൽ ക​ഷ​ണം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യി.

ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ കോ​ഴി​ത്തീ​റ്റ ചാ​ക്കി​ന് 500 രൂ​പ​യി​ല​ധി​ക​മാ​ണ് വ​ർധി​ച്ച​ത്. 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,850 രൂപയായി ഉയർന്നു. തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ തുടങ്ങിയവ കിട്ടാനില്ലാത്തതാണ് കോഴിത്തീറ്റയ്ക്ക് വില കൂടാൻ കാരണം. 25 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കു​ഞ്ഞി​ന്റെ വി​ല 45 രൂ​പ​യി​ല​ധി​കം വ​ർധി​പ്പി​ച്ച​താ​യും പൗ​ൾട്രി ഫാം ​ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു. കോ​ഴി​ക​ൾക്കു​ള്ള മ​രു​ന്നി​ൻറെ വി​ല​യും ഇ​ര​ട്ടി​യി​ല​ധി​കം കൂ​ടി. കോ​ഴി​യി​റ​ച്ചി​ക്കും വി​ല വ​ർ​ധി​ച്ച​ത് ഫാ​സ്റ്റ് ഫു​ഡ് ക​ട​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചിട്ടുണ്ട്. പോത്തിറച്ചിക്കും വിലക്കൂടുതലാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം കാരണമായി ഈസ്റ്റർ സമയത്ത് ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയായി ഉയർത്തിയിരുന്നത് അതുപോലെ തുടരുകയാണ്.

സ​ർക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ഓ​ണം ചി​ക്ക​നി​ല്ലാ​തെ ആ​ഘോ​ഷി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. കേ​ര​ള​ത്തി​ൽ കോ​ഴി വ​ള​ർത്ത​ൽ പ്ര​തി​സ​ന്ധി സാ​ര​മാ​യി തു​ട​രു​ക​യാ​ണ്. കേ​ര​ള​ത്തി​ലു​ള്ള മി​ക്ക പൗ​ൾട്രി ഫാ​മു​ക​ളും പൂ​ട്ടി. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം നോ​ക്കു​മ്പോ​ൾ കോ​ഴി വ​ള​ർത്തി വി​ൽ​പ​ന ന​ട​ത്തി​യാ​ൽ കി​ട്ടു​ന്ന ലാ​ഭം തു​ച്ഛ​മാ​ണ്. ഓ​ണം ആ​കു​മ്പോ​ഴേ​ക്കും കോ​ഴി​യി​റ​ച്ചി വി​ല 350 ക​ട​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.