ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഐഎമ്മിന്റെ പിന്തുണയോടെ ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ് വിമത വിഭാഗം
ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. 61 വര്‍ഷമായി കോണ്‍ഗ്രസിനായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കിന്റെ ഭരണം.
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. 61 വര്‍ഷമായി കോണ്‍ഗ്രസിനായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കിന്റെ ഭരണം. ഇതാണ് സിപിഐഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തത്.
സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും.
അതേസമയം കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്തതായി സിപിഐഎം ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൊലവിളി പ്രസംഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും അതിന് സുധാകരനോട് നന്ദിയുണ്ടെന്നും സിപിഐഎം പറഞ്ഞു.എന്നാൽ ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ് സിപിഐഎം അക്രമത്തിലൂടെ അട്ടിമറിച്ചതായി കെ സുധാകരന്‍ ആരോപിച്ചു. സിപിഐഎം കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ഇതിന് കൂട്ടുനിന്നതായും കെ സുധാകരന്‍ ആരോപിച്ചു.