ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ചേരാനെല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രൊസിക്യൂഷൻ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

 

ജയബാലകൃഷ്ണൻ എന്ന വ്യക്തിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നും,

ചേരാനെല്ലൂർ : ചേരാനെല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രൊസിക്യൂഷൻ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.ജയബാലകൃഷ്ണൻ എന്ന വ്യക്തിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നും, കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക്  മാറ്റണമെന്നുമാണ് പൊലീസിന്റെയും പ്രൊസിക്യൂഷന്റെയും ആവശ്യം.

കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
അപകടത്തിനുശേഷം തെളിവുനശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപത്തെ തുടർന്ന് കേസിൽ ബിഎൻഎസ് (BNS) 238-ാം വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട് . എന്നാൽ17കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സൈബര്‍ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോട് ഈ ലിങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്.അത് ലഭിച്ചാല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും