ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു;SIT അന്വേഷിക്കും

ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. 

 

വാഹനത്തിന്റെ ആര്‍ സി ഓണര്‍ ജഡ്ജിയാണോയെന്ന് പരിശോധിക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം

 

കൊച്ചി:  ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. 

വാഹനത്തിന്റെ ആര്‍ സി ഓണര്‍ ജഡ്ജിയാണോയെന്ന് പരിശോധിക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.കേസിലെ വകുപ്പുകൾ മാറ്റിയെഴുതിയാണ് ജഡ്ജിക്കെതിരെ കേസെടുത്തത്.

ആർസി ഓണർ പ്രതിയാകുന്ന രീതിയിൽ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. MV ആക്ട് 199(a) യാണ് ചുമത്തിയത്. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ആർസി ഉടമയ്ക്കും, മാതാപിതാക്കൾക്കും എതിരെ ചുമത്തുന്ന വകുപ്പാണിത്.അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും.