ചേരാനെല്ലൂര്‍ അന്വേഷണത്തില്‍ വീഴ്ച: കൊച്ചി  കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റും

ചേരാനല്ലൂര്‍ വാഹനാപകടത്തിലെ പൊലീസ് വീഴ്ചയില്‍ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റും. പകരം ആര്‍. നിശാന്തിനി പുതിയ കമ്മീഷണറായി ചുമതലയേല്‍ക്കും.

 

പകരം ആര്‍. നിശാന്തിനി പുതിയ കമ്മീഷണറായി ചുമതലയേല്‍ക്കും.

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തിലെ പൊലീസ് വീഴ്ചയില്‍ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റും. പകരം ആര്‍. നിശാന്തിനി പുതിയ കമ്മീഷണറായി ചുമതലയേല്‍ക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും അന്വേഷണ മേല്‍നോട്ടത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് സൂചന.

ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.