ചേരാനല്ലൂര്‍ വാഹനാപകടം: നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും
ചേരാനല്ലൂര്‍ വാഹനാപകടം: നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും
സ്റ്റേഷന്‍ ജാമ്യം അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് കുടുബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജാമ്യം നല്‍കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് സെഷന്‍സ് കോടതി റദ്ദ് ചെയ്‌തെങ്കിലും 17 കാരന്‍ ഇപ്പോഴും ജാമ്യത്തിലാണ്.
ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17 കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. ജാമ്യം നല്‍കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് സെഷന്‍സ് കോടതി റദ്ദ് ചെയ്‌തെങ്കിലും 17 കാരന്‍ ഇപ്പോഴും ജാമ്യത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
സ്റ്റേഷന്‍ ജാമ്യം അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് കുടുബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 17 കാരന് എതിരെ എഫ്‌ഐആറിന് പകരം സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
കേസില്‍ കോടതികളില്‍ നിന്ന് ഏറ്റ കനത്ത തിരിച്ചടി മറിക്കടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം. പതിനേഴുകാരനെതിരെ എഫ്‌ഐആറിന് പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. എഫ്‌ഐആറില്‍ ഇട്ടതില്‍ അഡീഷണല്‍ സെഷന്‍സ് കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ ജഡ്ജിയ്ക്ക് മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചിരുന്നു.