ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാനുള്ള അപ്പീലിൽ വാദം പൂർത്തിയായി; വിധി വ്യാഴാഴ്ച

ചേരാനല്ലൂർ വാഹനാപകടക്കേസിലെ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി. കേസിൽ പ്രത്യേക കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇര വിഭാഗവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേസിൽ അടച്ചിട്ട മുറിയിൽ വാദം കേട്ടത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി. കേസിൽ പ്രത്യേക കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇര വിഭാഗവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേസിൽ അടച്ചിട്ട മുറിയിൽ വാദം കേട്ടത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് വാദം നടന്നത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായിരുന്നു. വിചാരണ വേളയിൽ ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നിൽക്കുന്നുവെന്നും കേസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ അടിസ്ഥാന രേഖകൾ പോലും നൽകാതെ പ്രോസിക്യൂഷൻ നിസ്സഹകരിക്കുകയാണെന്ന് കുടുംബവും തിരിച്ചടിച്ചു. അന്വേഷണ ഏജൻസിയെ സമ്മർദ്ദത്തിലാക്കുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നാണ് കേസിന്റെ വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്.