ചേരാനല്ലൂര്‍ വാഹനാപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി

ചേരാനല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കൊച്ചി മാഞ്ഞാലിയിലെ വീട് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്. സന്ദര്‍ശനത്തിനിടെ കുടുംബാംഗങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയും നീതി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

കൊച്ചി: ചേരാനല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കൊച്ചി മാഞ്ഞാലിയിലെ വീട് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്. സന്ദര്‍ശനത്തിനിടെ കുടുംബാംഗങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയും നീതി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. അപകടത്തിന് കാരണക്കാരനായ ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യം ജുഡീഷ്യറിയുടെ പരിധിയില്‍ വരുന്നതാണെന്നും അതില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകില്ലെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി വ്യക്തമാക്കുകയുണ്ടായി.

കേസില്‍ കുടുംബത്തിനുവേണ്ടി വക്കാലത്ത് ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഭദ്രകീര്‍ത്തി വ്യക്തത വരുത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ള അഭിഭാഷകനായ ശ്രീജിത്താണ് വക്കാലത്ത് ഏറ്റെടുത്തതെന്നും, ഇത് ആരുടെയും ഭീഷണിയെത്തുടര്‍ന്നല്ലെന്നും അവർ അറിയിച്ചു. എതിര്‍ഭാഗത്ത് ജഡ്ജി ഉള്ളതിനാല്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തതും തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുള്ളതുമായ ആളെന്ന നിലയിലാണ് അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. അതിനാല്‍ നിലവിലെ അഭിഭാഷകനെ മാറ്റാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അപകടത്തിന് ശേഷമുണ്ടായ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ പരസ്യമായി സമ്മതിച്ചിരുന്നു. ജഡ്ജിയെയും മകനെയും സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.