ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് നല്‍കിയ അപ്പീലില്‍ ഇന്ന് വിധി
അപകടദിവസം ഉണ്ടായ കാര്യങ്ങള്‍ ചോദിച്ചറിയണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പതിനേഴുകാരനെ ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം
ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന് ജാമ്യം നല്‍കിയ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപ്പീലില്‍ ഇന്ന് വിധി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
പതിനേഴുകാരനെ ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. അപകടദിവസം ഉണ്ടായ കാര്യങ്ങള്‍ ചോദിച്ചറിയണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പതിനേഴുകാരന്‍ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കേസില്‍ 17കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.