ചേരാനെല്ലൂർ വാഹനാപകടം ; കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ സസ്പെൻഡ് ചെയ്യും
ചേരാനല്ലൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചതിൽ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ഇരിങ്ങാലക്കുട എം.എ.സി.ടി. ജഡ്ജിയെ സസ്പെൻഡു ചെയ്യും. ഹൈക്കോടതിയുടേതാണ് തീരുമാനം. സംഭവം ജുഡീഷ്യറിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് ഹൈക്കോടതി വിലയിരുത്തി. വാഹനത്തിന്റെ ആർസിഉടമയാണ് എംഎസിടി ജഡ്ജി. അതേസമയം, ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേർത്തു.

കേസിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നരഹത്യാക്കുറ്റം ചുമത്തുന്നത് മനഃപൂർവം വൈകിപ്പിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പരാതിയും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. അപകടസമയത്ത് 17കാരൻ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് തൊട്ടുമുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 104 കിലോമീറ്ററായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അപകടവുമായി ബന്ധപ്പെട്ട് പ്രതി പകർത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിലും തുടർനടപടികളിലും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആവശ്യപ്പെട്ടു. പിതാവ് തട്ടുകട നടത്തിപ്പുകാരനായിരുന്നതിനാലാണ് പൊലീസ് കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഭദ്രകീർത്തി അറിയിച്ചു. നീതി ലഭിക്കുന്നതുവരെ നിരാഹാരസമരം നടത്തുമെന്നും അവർ വ്യക്തമാക്കി.