ചേരാനല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലീസ്

ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലീസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി.

 

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലീസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

പതിനേഴുകാരന്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും.കേസില്‍ തുടര്‍നടപടികളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപി പി വിജയന്‍ ഇന്ന് കൊച്ചിയിലെത്തും. ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ വൈകീട്ട് നാലുമണിക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

കേസില്‍ തുടര്‍നടപടികളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപി പി വിജയന്‍ ഇന്ന് കൊച്ചിയിലെത്തും. ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ വൈകീട്ട് നാലുമണിക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.


കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കുടുംബമുള്‍പ്പെടെ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടര്‍ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ വാഹനമോടിക്കാന്‍ അനുവദിക്കുകയും അതിടിച്ച് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പിതാവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ജയബാലകൃഷ്ണന്റെ കുടുംബം.