ചെക്ക് കേസ്; മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് സെഷന്‍സ് കോടതി

ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് ദിന്തോഷി സെഷന്‍സ് കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ അപ്പീൽ പരിഗണിച്ച കോടതി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കാൻ നിർദേശിച്ചു.

 

മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയത്. 

മുംബൈ: ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് ദിന്തോഷി സെഷന്‍സ് കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ അപ്പീൽ പരിഗണിച്ച കോടതി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കാൻ നിർദേശിച്ചു.

ഡിസംബർ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി അറിയിച്ചു. മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയത്. 

പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയില്‍ അടക്കം നാല് കേസുകളിലായിരുന്നു മുംബൈ ബോറിവെല്ലി കോടതി മാണി സി കാപ്പന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. . സെക്യൂരിറ്റി എന്ന നിലയിലാണ് ചെക്ക് നല്‍കിയതെന്നാണ് മാണി സി കാപ്പന്റെ അഭിഭാഷകന്‍ വാദിച്ചത്.