കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, വി ഡി സതീശന്‍ വെറും ബഫൂണ്‍ ; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണം ഉറപ്പാണ് ; വെള്ളാപ്പള്ളി

സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. 

 

കെ സുധാകരനെ സതീശന്റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നു.

കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനമായിരിക്കും. കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍. വി ഡി സതീശന്‍ വെറും ബഫൂണ്‍ ആണ്. കെ സുധാകരനെ സതീശന്റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. 

കൂടാതെ, കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങള്‍ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാല്‍ ആരോടും എന്തും പറയാനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് സതീശന്റെ തോന്നല്‍. പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാര്‍ത്ഥ ബുദ്ധിജീവികള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു