ഹരിപ്പാട് 'ഓപ്പറേഷൻ തൂഫാൻ' നടത്താൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; വിമർശിച്ച് ജി സുധാകരൻ
സ്വന്തം മണ്ഡലമായ ഹരിപ്പാട് 'ഓപ്പറേഷൻ തൂഫാൻ' നടത്താൻ രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്നും അതിന് ധൈര്യമില്ലെന്നും ജി സുധാകരൻ. ഹരിപ്പാട് നിരവധി ക്രിമിനൽ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് പദ്ധതി കൊണ്ടുവന്നതെങ്കിലും നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്നും അതിന് കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: സ്വന്തം മണ്ഡലമായ ഹരിപ്പാട് 'ഓപ്പറേഷൻ തൂഫാൻ' നടത്താൻ രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്നും അതിന് ധൈര്യമില്ലെന്നും ജി സുധാകരൻ. ഹരിപ്പാട് നിരവധി ക്രിമിനൽ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് പദ്ധതി കൊണ്ടുവന്നതെങ്കിലും നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്നും അതിന് കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ യുഡിഎഫ് ആയി മാറരുതെന്നും ജനങ്ങൾ നൽകിയ വലിയ ഭൂരിപക്ഷത്തിനനുസരിച്ച് ഭരിച്ചാൽ മതിയെന്നും സുധാകരൻ വ്യക്തമാക്കി. സതീശനെയും കെസിയെയും അദ്ദേഹം പ്രശംസിച്ചു. കേരളത്തിൽ പെട്ടെന്നൊരു ബദൽ വരാൻ സാധ്യതയില്ലെന്നും പ്രതിപക്ഷം അതിന് ഒരുപാട് പ്രവർത്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെയും ജയരാജന്മാർ തമ്മിലുള്ള പോരിനെയും സുധാകരൻ വിമർശിച്ചു. സെക്രട്ടേറിയറ്റിലെ കാര്യങ്ങൾ പുറത്തുവരുന്ന സാഹചര്യം കണ്ടാണ് താൻ സ്വയം മാറിനിന്നതെന്നും തന്നെ ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെക്കാൾ നാലുവർഷത്തെ സീനിയോറിറ്റി മാത്രമേ തനിക്കുള്ളൂവെന്നും, താൻ ഒരിക്കലും പിആർ വർക്ക് ചെയ്തിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.