ചെല്ലാനത്ത് മത്സ്യബന്ധനത്തിനായി കടലിൽ പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
ചെല്ലാനം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ അഞ്ച് തൊഴിലാളികളെയും മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തി.
Oct 25, 2025, 10:00 IST
കൊച്ചി: ചെല്ലാനം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ അഞ്ച് തൊഴിലാളികളെയും മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനമാണ് അഞ്ച് പേരെയും സുരക്ഷിതമായി തിരികെ എത്തിച്ചത്.
ഇമ്മാനുവൽ (KL 03 4798) എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് കടലിൽ കുടുങ്ങിയത്. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്.