മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കാടാമ്പുഴ ഭഗവതി ദേവസ്വം ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയും അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസും
കാടാമ്പുഴ ഭഗവതി ദേവസ്വം ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയും അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ
Dec 8, 2025, 10:35 IST
വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ദേവസ്വം ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയും അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. ജഗ്ഗു സ്വാമി ഉത്ഘാടനം ചെയ്തു.
മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു അധ്യക്ഷനായി. സ്വാമിനി അതുല്യാമൃത പ്രാണ ഭദ്ര ദീപം തെളിയിച്ചു.ഡോ. ഡി എം വാസുദേവൻ,കെ കെ പ്രമോദ് കുമാർ,ശ്രീകുമാർ, മുരളി ദാമോധർ,ഷൈലേഷ് സി നായർ,സി കെ ബിജു, എബ്രഹാം ചക്കിങ്ങൽ എന്നിവർ സംസാരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ സ്വാഗതവും ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. അമൃത ഹോസ്പിറ്റലിലെ നാൽപതോളം ഡോക്ടർമാരും അറുപതോളം ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി. ആയിരത്തോളം ആളുകൾ ക്യാമ്പിൽ പരിശോധനക്ക് എത്തി.