ചാർജ്ജ് വർദ്ധിപ്പിക്കണം : ഓട്ടോറിക്ഷ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് ജൂൺ 10 ന്
പെട്രോൾ, ഡീസൽ , ഗ്യാസ് വില ദിവസം തോറും കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാ വശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ
സമരത്തിന് മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും സഹകരിക്കണമെന്ന് യൂണിയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
കണ്ണൂർ. : പെട്രോൾ, ഡീസൽ , ഗ്യാസ് വില ദിവസം തോറും കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാ വശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ്റെ (AKSAT U- HMS ) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ ജൂൺ 10ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തുന്നു.
മാർച്ച് എച്ച്എംഎസ് സംസ്ഥാന ജനറൽ സക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും. 2022 ൽ സർക്കാർ നിശ്ചയിച്ച ചാർജ് വാങ്ങിക്കൊണ്ടാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഇപ്പോഴും സർവീസ് നടത്തുന്നത്! അതിനു ശേഷം പലതവണകളായിപെട്രോൾ, ഡീസൽ, ഗ്യാസ് വില വൻതോതിൽ വർദ്ധിച്ചു.
ഇതിനു പുറമേ വിവിധ ഇനത്തിലുള്ള ഫീസുകളും, നികുതി കളും, ഫൈനുകളും സർവീസ് ചാർജുകളും വർധിപ്പിച്ചു! കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവിൻ്റെ ഫലമായി തൊഴിലാളികളുടെ ജീവിത ചെലവും ഇരട്ടിയോളമായി വർദ്ധിച്ചു.
ഇതിൻ്റെയൊക്കെ ഫലമായി കേരളത്തിലെ 8 ലക്ഷത്തോളം ഓട്ടോ തൊഴിലാളികളും 40 ലക്ഷത്തോളം വരുന്ന അവരുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓട്ടോ റിക്ഷകളുടെമിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കണം,
അതോടൊപ്പം ഓരോ കി.മീറ്ററിനും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് തൊഴിലാളികൾക്ക് ലഭിക്കും എന്നുറപ്പാക്കുന്ന തരത്തിൽ സർക്കാർ വിജ്ഞാപനത്തിൽ വ്യക്തത വരുത്തണമെന്നും, സി എഫ് , ക്ഷേമ നിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ടപ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു മാണ് സമരം സംഘടിപ്പിക്കുന്നത്..
സമരത്തിന് മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും സഹകരിക്കണമെന്ന് യൂണിയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ധർണ യോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ AKSA TU സംസ്ഥാന പ്രസിഡണ്ട് അഡ്വ കസ്തൂരി ദേവൻ അദ്ധ്യക്ഷം വഹിക്കും. സംസ്ഥാന ജന.സെക്രട്ടറി എൻ. ലക്ഷ്മണൻ , യൂണിയൻസംസ്ഥാന നേതാക്കളായ മനോജ് സാരംഗ് , എസ് മനോഹരൻ ,അബ്ദുറഹിമാൻ ചിറയിൽ, കെ.എസ് ജോഷി, ID മനോജ്, പി.ചന്ദ്രബോസ് ,അബ്ദുൽ റസാഖ് ,P.A സലിംതുടങ്ങിയ വർപ്രസംഗിക്കും