സംസ്ഥാനത്തെ പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം; പുതുക്കിയ തീയതി ഇങ്ങനെ
സംസ്ഥാനത്തെ പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുടെയും ടൈം ടേബിളിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പരീക്ഷകൾ 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇത് അനുസരിച്ചു ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുടെയും ടൈം ടേബിളിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പരീക്ഷകൾ 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇത് അനുസരിച്ചു ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റി വെക്കണമെന്നുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും.
പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.