'കേരളത്തില്‍ മാറ്റം ഉണ്ടാക്കും, പഴയ രീതിയിലല്ല, പുതിയ രീതിയില്‍ ; വി ഡി സതീശന്‍
അഴിമതിക്ക് പുറകെ പോകാത്ത സര്‍ക്കാര്‍ ആയിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഉറപ്പുകള്‍ പാലിക്കപ്പെടാനുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ പറഞ്ഞ വാക്ക് വാക്കായിരിക്കുമെന്നും പറഞ്ഞത് ഹൃദയത്തില്‍ കുറിച്ചിട്ടുണ്ട്, അത് ഓരോന്നായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ഉണ്ടാകണമെന്നും അത് തിരുത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അഴിമതിക്ക് പുറകെ പോകാത്ത സര്‍ക്കാര്‍ ആയിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊളിഞ്ഞ് പോകുമെന്ന് പറഞ്ഞ പ്രിയദര്‍ശിനി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സര്‍ക്കാരിന്റെ സൗജന്യമല്ലെന്നും സ്ത്രീകളോട് ഉള്ള ആദരവിന്റെ ഭാഗമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പത്തു കൊല്ലം അനുഭവിച്ചത് ഒന്നും മറക്കില്ലെന്നും പക്ഷെ ആരെയും വേട്ടയാടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
'കേരളത്തില്‍ മാറ്റം ഉണ്ടാക്കും. പഴയ രീതിയിലല്ല, പുതിയ രീതിയില്‍ ആയിരിക്കുമത്. വിമര്‍ശനം ഉണ്ടാകണം. വിമര്‍ശനത്തിന് ആരും അതീതരല്ല. ഭരണത്തിന്റെ പത്രാസിന്റെ പുറകെ പോകാത്ത ഒരു സര്‍ക്കാര്‍ ആയിരിക്കും നിങ്ങളുടേത്. നാടിന്റെ ധന സ്ഥിതി അടക്കം വല്ലാത്ത സ്ഥിതിയിലാണ്. ജനങ്ങളെ നിരാശപ്പെടുത്തില്ല. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റണം എന്നതാണ് നമ്മുടെ ലക്ഷ്യം. നിങ്ങള്‍ അനുഭവിച്ച വേദനയും ദുഃഖവും മറക്കില്ല. അത് മറന്നാല്‍ നമ്മള്‍ അല്ലാതാകും', മുഖ്യമന്ത്രി പറഞ്ഞു.